മാണിക്കെതിരായ ആരോപണം മദ്യലോബിയുടെ അജണ്ടയെന്ന് വി.എം സുധീരന്‍
ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ആരോപണം മദ്യലോബിയുടെ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ ഉടമകള്‍ പറയുന്നത് വേദവാക്യമായി എടുക്കാനാകില്ല. യു.ഡി.എഫിന്റെ അജണ്ട മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് 730 ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ബാര്‍ലോബി പലതരത്തിലുള്ള കണക്ക് കൂട്ടലുകള്‍ നടത്തി. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും പ്രലോഭനത്തിനും വഴങ്ങാത്തതിനെ തുടര്‍ന്നാണ് പുതിയ കണ്ടത്തലുമായി രംഗത്ത് വന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha