ബാര്‍ കോഴ വിവാദം, സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വം
ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിലെ അഭിപ്രായ വ്യത്യാസത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. മുതലാക്കാന്‍ കഴിയുമായിരുന്ന അവസരം അനാവശ്യ തര്‍ക്കത്തിലൂടെ സംസ്ഥാന ഘടകം കളഞ്ഞു കുളിച്ചെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാന ധനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നത് പാര്‍ട്ടിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല എന്ന് കേന്ദ്ര നേതാക്കള്‍ പറയുന്നു. എന്ത് അന്വേഷണം വേണമെന്ന കാര്യത്തില്‍ കടുത്ത ഭിന്നത സംസ്ഥാനത്ത് ഉടലെടുത്തതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഈ ഭിന്നത യുഡിഎഫ് പ്രയോജനപ്പെടുത്തിയെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ലളിതമായ കാര്യത്തിനു പോലും പരസ്പരം ആലോചിക്കുന്നില്ലതിന് തെളിവാണ് വിഎസും പിണറായിയും തമ്മിലുള്ള തര്‍ക്കമെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു.
സിബിഐ ആവശ്യമില്ല എന്ന നിലപാടാണ് ഇന്നലെ വരെ കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാവും നല്ലത് എന്ന അഭിപ്രായമാണ് കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് തന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ്.പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയിരിക്കെ ഇതെങ്ങോട്ട് പോകും എന്ന് നിരീക്ഷിക്കുകയാണ് കേന്ദ്രനേതാക്കള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha