മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; സര്‍ക്കാരിന്റെ തിടുക്കം 1964 ആവര്‍ത്തിക്കാന്‍
മന്ത്രി കെ.എം മാണിക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിനു നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചപ്പോള്‍ അത്തരമൊരു ഉത്തരവ് നല്‍കേണ്ട വിജിലന്‍സ് കോടതിയാകട്ടെ മാണിക്കെതിരായി അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. പൊതുപ്രവര്‍ത്തകനായ പി.സി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയത്. മാണിക്ക് ബിജു രമേശ് നല്‍കിയെന്നു പറയപ്പെടുന്ന പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി നല്‍കിയതിന് ബിജു രമേശിനെ അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ആവശ്യങ്ങളൊന്നും കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം വിജിലന്‍സ് കോടതിയില്‍ കേസ് വരുമെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് അച്യുതാനന്ദന്റെ കത്തിന്‍മേല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണമാകട്ടെ വെറും പ്രാഥമികാന്വേഷണം മാത്രമായിരുന്നു. എന്നിട്ടും രമേശ് ചെന്നിത്തല തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ എങ്ങനെയെങ്കിലും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന വാശിയിലാണ്.
ഇതില്‍ നിന്നും മനസിലാക്കേണ്ടത് മാണിക്ക് പണി കൊടുത്തത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നാണ്. പി.സി. ജോര്‍ജ് പറയുന്നതാണ് ശരി. കെ.എം മാണിയെങ്ങാനും മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമോ എന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. മന്ത്രിസഭ സംരക്ഷിക്കണമെങ്കില്‍ മാണിയെ കുടുക്കണമെന്ന ആശയം എ ഗ്രൂപ്പു നേതാക്കളുടെ ബുദ്ധിയിലാണ് ഉദിച്ചത്.
മാണിക്കെതിരായ ആരോപണം വിജിലന്‍സ് കോടതി പോലും വിശ്വസിക്കുന്നില്ല. 1964 ല്‍ പി.ടി ചാക്കോയ്ക്ക് ചാര്‍ത്തി കൊടുത്ത പണിയുടെ ന്യൂജനറേഷന്‍ പതിപ്പാണ് മാണി അനുഭവിക്കുന്നത്. സിബിഐ അന്വേഷണം വേണമെങ്കില്‍ കത്ത് തരിക എന്ന് ഉമ്മന്‍ചാണ്ടി അച്യുതാനന്ദനോട് പറഞ്ഞതും ഇത് മനസില്‍ വച്ചാണ്.
അതേസമയം കെ.എം മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയെന്ന വാര്‍ത്ത പ്രമുഖ പത്രങ്ങള്‍ ഒതുക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha