ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ കൊച്ചിയില്‍ സൈനികരെ ആദരിക്കുന്നു
രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെയും സേനയില്‍നിന്നു വിരമിച്ചവരെയും സേനയില്‍ ഇപ്പോഴുള്ളവരെയും ഉള്‍പ്പെടെ സച്ചിന്‍ നാളെ കൊച്ചിയില്‍ ആദരിക്കുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ ഹോം മാച്ചിന് ഇറങ്ങുന്ന വേളയിലാവും അത്. നാളെ വൈകിട്ട് ഏഴിനാണു മല്‍സരം. എഫ്‌സി ഗോവയാണ് എതിരാളികള്‍.
മുംബൈ ഭീകരാക്രമണത്തില്‍ പൊരുതിവീണ കമാന്‍ഡോകളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തും.സിനിമക്കാരെ മാത്രം ആദരിച്ചും പൊന്നാടയണിയിച്ചുമുള്ള പതിവ് ചടങ്ങുകളില്‍ നിന്നും രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ചവരെ ആദരിക്കാനുളള സച്ചിന്റെ തീരുമാനം തികച്ചും വ്യത്യസ്തതയാര്‍ന്നതാണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha