കെ.എം മാണിക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി
ബാര്‍ കോഴയില്‍ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസ് പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ നടത്തുന്നതായി മാധ്യമങ്ങളിലൂടെ മനസ്സിലാക്കാനായി. വിജിലന്‍സ് അന്വേഷണത്തിന് ശേഷവും പരാതിക്കാരന് ആക്ഷേപമുണ്ടെങ്കില്‍ ഹര്‍ജി അപ്പോള്‍ പരിഗണിക്കാമെന്ന് ലോകായുക്ത വ്യക്തമാക്കി. ഖാലിദ് മുണ്ടപ്പള്ളിയാണ് ഹര്‍ജി സമര്‍പ്പിച്ചത്
https://www.facebook.com/Malayalivartha