മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാകാതെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിനെ അനുവദിക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. വെളളിയാഴ്ചയാകും കേരളം ഹര്‍ജി നല്‍കുക.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന് ലഭിച്ച നിയമോപദേശം. തമിഴ്‌നാട് തയാറാക്കിയ ഷട്ടര്‍ മാനുവലിലെ അപാകതകള്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടും. മുതിര്‍ന്ന അഭിഭാഷകരുമായുള്ള ചര്‍ച്ചയ്ക്കായി മുല്ലപ്പെരിയാര്‍ സെല്‍ അംഗങ്ങള്‍ ഡല്‍ഹിയിലെത്തി.
മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടും മേല്‍നോട്ടസമിതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘം അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയെ നേരില്‍ കണ്ട് നിയമോപദേശം തേടിയത്. ഷട്ടര്‍ ഉയര്‍ത്താനായി തമിഴ്‌നാട് തയാറാക്കിയ മാനുവലിലെ അപാകതകള്‍ ചൂണ്ടികാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് എജിയുടെ ഉപദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha