കരള്‍ ഭാര്യ നല്‍കും; സുമനസുകളെ കാത്ത് ഒരു കുടുംബം
പിതാവ് മരണത്തോടു മല്ലിടുകയാണെന്നറിയാതെ സ്‌കൂളിലും നാട്ടിലും ചിരിച്ചുനടക്കുന്ന കുട്ടികളെ കാണുമ്പോള്‍ നാട്ടുകാര്‍ക്ക നൊമ്പരമാകുന്നു. തൊടുപുഴ ഏഴല്ലൂര്‍ സ്വദേശി തോണിക്കുഴിയില്‍ ടി.ടി. സാജുമോനാ (സജി42)ണു മഞ്ഞപ്പിത്തം ബാധിച്ച് ജീവനോടു മല്ലടിക്കുന്നത്.സജിയുടെ മക്കളായ പ്രിന്‍സ് ആറിലും പ്രിന്‍സി നാലിലുമാണു പഠിക്കുന്നത്. സുമനസ്സുകളുടെ കൈത്താങ്ങ് മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക ആശ്രയം.
പ്രിയതമനു കരള്‍ പകുത്തുനല്‍കാന്‍ ഭാര്യ ലിസി തയാറാണെങ്കിലും ഇതിനുവേണ്ടിവരുന്ന ഭീമമായ തുക ഈ കുടംബത്തിന്റെ പക്കലില്ല. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും മറ്റു പരിശോധനകള്‍ക്കുമായി 25 ലക്ഷം രൂപയാണു വേണ്ടത്. വാടകയ്ക്കു താമസിക്കുന്ന സജിയ്ക്കു സ്വന്തമായുള്ളതു 15 സെന്റ് ഭൂമി മാത്രമാണ്. വായ്പയെടുത്തു സജി നേരത്തെ കട നടത്തിയിരുന്നു.ഇതില്‍നിന്നുള്ളവരുമാനം നിലച്ചു.
കരള്‍ പ്രവര്‍ത്തനരഹിതമാകുകയും തലച്ചോറിന്റെ പ്രവര്‍ത്തനം നേരിയ തോതില്‍ നിലയ്ക്കുകയും ചെയ്ത അവസ്ഥയിലാണു സജി.രോഗം മറ്റ് അവയവങ്ങളിലേക്കു പടരുകയാണെന്നാണ് എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടെങ്കിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
സജിയുടെ ചികിത്സാ സഹായത്തിനു നാട്ടുകാര്‍ ശ്രമമാരംഭിച്ചു. ലിസിയുടെ പേരില്‍ യൂണിയന്‍ ബാങ്ക് കുമാരമംഗലം ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 445402010007058.ഐ.എഫ്.എസ്.സി. കോഡ് 0544540.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha