കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് സാധ്യത
കേരളവും ഗള്‍ഫും കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് സാധ്യത. 2300 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതായി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിപിഎം കുന്ദംകുളം ഏരിയ സെക്രട്ടറി എം.ബാലാജി കുറ്റക്കാരനാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കുന്ദംകുളം എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണു ബാലാജി.
നാലുവര്‍ഷം മുമ്പാണ് ഈ തട്ടിപ്പ് കേസ് നടന്നത്. ഭരണതലത്തില്‍ സ്വാധീനമുള്ളവരും ചില സിപിഎം നേതാക്കളും ഇടപെട്ടിട്ടുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. എന്നാല്‍ തട്ടിപ്പില്‍ 125 കോടിയോളം രൂപ നഷ്ടപ്പെട്ട ഗള്‍ഫ് വ്യവസായിയായ എടപ്പാള്‍ സ്വദേശി അബ്ദുല്‍ റസാഖ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ക്രൈംബ്രാഞ്ച് എഡിജിപിക്കും നേരിട്ടു പരാതി നല്‍കി. ഇതേതുടര്‍ന്നാണ് സമിതിയുടെ പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തിനു തീരുമാനമായത്. ഇതിന്റെ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നു സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ തട്ടിപ്പില്‍ ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ട 160 പേരുടെ പരാതികളെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തത് 33 കേസുകള്‍. റിയല്‍ എസ്‌റ്റേറ്റ് കമ്പനി 2008-ല്‍ അടച്ചു പൂട്ടി. മലയാളികളില്‍ നിന്നും ഗള്‍ഫ് കേന്ദ്രീകരിച്ചും അന്യ രാജ്യക്കാരില്‍ നിന്നുമായി 2300 കോടിയോളം സമാഹരിച്ച ശേഷമായിരുന്നു ഈ വന്‍ തട്ടിപ്പ്. മനോരമയുടെ ഓണ്‍ ലൈയനാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha