തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഐസിസി ഏകദിന ക്യാപ്ടന്‍ ധോണി തന്നെ; ടെസ്റ്റില്‍ ഇന്ത്യക്കാരില്ല
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീം നായകനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് നയിക്കുന്ന ടെസ്റ്റ് ടീമില്‍ ഒറ്റ ഇന്ത്യക്കാരന്‍ പോലുമില്ല.
ഇരു ടീമുകളിലും 12 അംഗങ്ങളാണുള്ളത്. തുടര്‍ച്ചായ ഏഴാം വര്‍ഷമാണ് ധോണി ഐസിസിയുടെ ഏകദിന ടീമില്‍ ഇടം നേടുന്നത്. ധോണിയെക്കൂടാതെ, ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി, ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷാമി എന്നിവരും ടീമില്‍ ഇടം നേടി. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയാണ് ടീമിലെ പന്ത്രണ്ടാമന്‍.
ഏകദിന ടീം: മുഹമ്മദ് ഹഫീസ്, ക്വിന്റണ്‍ കോക്ക്, വിരാട് കോഹ്‌ലി, എ.ബി. ഡിവില്ലിയേഴ്‌സ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, ജയിംസ് ഫോക്‌നര്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, മുഹമ്മദ് ഷാമി, അജാന്ത മെന്‍ഡിസ്, രോഹിത് ശര്‍മ്മ(പന്ത്രണ്ടാമന്‍)
ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍, കുമാര്‍ സംഗക്കാര, എ.ബി. ഡിവില്ലിയേഴ്‌സ്, ജോ റൂട്ട്, ഏഞ്ചലോ മാത്യൂസ്(ക്യാപ്റ്റന്‍), മിച്ചല്‍ ജോണ്‍സണ്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ഡെയ്ല്‍ സ്‌റ്റെയിന്‍, രംഗണാ ഹെറാത്ത്, ടിം സൗത്തീ, റോസ് ടെയ്‌ലര്‍(പന്ത്രണ്ടാമന്‍)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha