പിള്ളേരെ പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ചുംബനത്തില്‍ എന്ത് കാര്യം?ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്ക് നേരെ സമരം
പിള്ളേരെ പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ചുംബനത്തോട് എന്താ ഇത്ര താത്പര്യം. ചോദിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗവ. സ്‌കൂളിലെ ഒരു കൂട്ടം സഹ അധ്യാപകരും രക്ഷിതാക്കളുമാണ്.
ചുംബന സമരത്തെ പിന്തുണച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയും അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകയുമായ എം. സുല്‍ഫത്തിനെതിരെയാണു സ്‌കൂള്‍ ഒന്നാകെ ഇളകിയിരിക്കുന്നത്. അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ഇന്നലെ സ്‌കൂളിനു മുമ്പില്‍ പ്രകടനം നടത്തി. രക്ഷിതാക്കളുടെ പേരില്‍ സ്‌കൂള്‍ പരിസരത്ത് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിടിഎ ജനറല്‍ ബോഡി യോഗവും നടത്തി.
ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്‍കാന്‍ കൂട്ടുനിന്നതിലുള്ള വിരോധം തീര്‍ക്കാന്‍ ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപികയ്‌ക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് അധ്യാപികയുടെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha