പൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ആരോപണത്തിലെ ഗൂഢാലോചന കേരള കോണ്‍ഗ്രസ് പാര്‍ട്ടിതല സമിതി അന്വേഷിക്കും
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിതലസമിതി രൂപീകരിക്കും. സമിതി അംഗങ്ങളെ പിന്നീട് നിയമിക്കും. ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രിസിഡന്റ് ബിജു രമേശ് ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനിച്ചു.
പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും എടുത്ത നിലപാടില്‍ പാര്‍ട്ടി തൃപ്തി രേഖപ്പെടുത്തി. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാനും തീരുമാനമായി. വിജിലന്‍സ് പരിശോധനയെ സ്വാഗതം ചെയ്യുന്നു. എത്രയും പെട്ടെന്ന് ആരോപണത്തില്‍ നിന്നും പുറത്ത് കടക്കണം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമം നടന്നുവെന്നും ഇന്ന് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മാണിക്കെതിരായ ആരോപണത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനമായിരുന്നു. മന്ത്രി മാണിക്കെതിരെയുള്ള ആരോപണം മന്ത്രിസഭയ്‌ക്കെതിരെയുള്ള ആക്രമണമായി കണ്ട് ഒരുമിച്ചു നേരിടണമെന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha