കല്ലമ്പലം എടിഎം തകര്‍ത്തുള്ള മോഷണത്തിന് പിന്നിലെ ബ്രൈന്‍ പത്താം ക്ലാസുകാരന്‍; 6 ലക്ഷത്തിന്റെ പലിശക്കടം വീട്ടുക ലക്ഷ്യം
തിരുവനന്തപുരത്തെ ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് നടന്ന എടി എം കവര്‍ച്ച ആസൂത്രണം ചെയ്തത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പലിശയ്ക്ക് പണമെടുത്ത് മുടിഞ്ഞതിനെ തുടര്‍ന്നാണ് പത്താംക്ലാസ്സുകാരന്‍ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് പ്ലാന്‍ ചെയ്ത് എടിഎം കൗണ്ടര്‍ കവര്‍ച്ച നടത്തിയത്. പലിശയ്ക്ക് പണമെടുത്ത് നടത്തിയ ധൂര്‍ത്ത് ആറു ലക്ഷം രൂപ കടമായതോടെ കടം വീട്ടാന്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു എടിഎം കവര്‍ച്ച.
വിദേശത്തുള്ള പിതാവിന്റെ തണലില്‍ സുഖലോലുപതയില്‍ മുഴുകിയതിനെ തുടര്‍ന്ന് പലിശയ്ക്ക് പണമെടുത്ത് ഇവന്‍ വന്‍ കടത്തില്‍ വീഴുകയായിരുന്നു. കടം ആറു ലക്ഷം രൂപയായതോടെയാണ് കവര്‍ച്ച തീരുമാനിച്ചത്.
സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെയാണ് കാര്യം വെളിച്ചത്ത് വന്നത്. പരിപാടിക്ക് പയ്യന് ആശയം നല്‍കിയത് സുഹൃത്തും കുപ്രസിദ്ധമോഷ്ടാവുമായ ആളായിരുന്നു.
പത്താം ക്ലാസുകാരനും സുഹൃത്തും സ്ഥിരം മോഷ്ടാക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് ആദ്യം കല്ലമ്പലത്തെ ഒരു എടിഎം മോഷ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പിറ്റേദിവസമാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം ലോക്കര്‍ പുറത്തെടുത്തത്. ലൈറ്റുകളും സിസിടിവി ക്യാമറകളും നശിപ്പിച്ച ശേഷമായിരുന്നു ലോക്കര്‍ പുറത്തെടുത്തത്. എന്നാല്‍. ഭാരമുള്ള ലോക്കര്‍ നാനോ കാറില്‍ കെട്ടിവലിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. പത്രവിതരണക്കാര്‍ എത്തിയതോടെ ലോക്കര്‍ റോഡില്‍ ഉപേക്ഷിച്ച് കടക്കുകയും ചെയ്തു.
പരിപാടിയില്‍ വിദ്യാര്‍ത്ഥിയുടെ ഒരു സഹപാഠിയായ സുഹൃത്തും മറ്റ് രണ്ടു മോഷ്ടാക്കളും ഒപ്പം കൂടി. വാള ബിജു, വിശാഖം, ചൈന മുരളി എന്നിവരാണ് മറ്റു പ്രതികള്‍. സിസിടിവിയില്‍ ദൃശ്യങ്ങളും നാനോ കാറിനെ കുറിച്ച് ദൃകസാക്ഷികള്‍ നല്‍കിയ വിവരവുമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha