പരിശീലനത്തിനിടയില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു
എന്‍സിസി പരിശീലനത്തിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നാദാപുരം എന്‍എഎം കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ വടകര കുരിക്കീലാട് സ്വദേശി അനസാണ് മരിച്ചത്. ബാംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണപ്പെട്ടത്.
കഴിഞ്ഞ മാസം എന്‍സിസി പരിശീലനത്തിനിടയിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബാംഗളൂരിലേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha