ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും കുറിക്കുന്ന മരുന്നിനെ കുറിച്ച് അറിയില്ലന്ന് പഠനം
ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും കുറിക്കുന്ന മരുന്നിനെ കുറിച്ച് അറിയില്ലന്ന് പഠനം. വ്യക്തമായ അറിവില്ലാതെയാണു ഭൂരിഭാഗം ഡോക്ടര്‍മാരും രോഗികള്‍ക്ക് മരുന്ന് കുറിക്കുന്നത്. വില്‍പ്പന കൂട്ടാനായി മരുന്നു കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളെയും കമ്പനി പ്രതിനിധികള്‍ നല്‍കുന്ന വിവരങ്ങളെയും മാത്രം ആശ്രയിച്ചാണ് ഇവര്‍ മരുന്നു കുറിക്കുന്നതെന്നും ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ ഈയിടെ പുറത്തിറങ്ങിയ ലക്കത്തില്‍ പറയുന്നു.
പാര്‍ശ്വഫലങ്ങളെക്കുറിച്ചു വേണ്ടത്ര ധാരണയില്ലാതെ മരുന്നു കുറിച്ചുകൊടുത്ത ഡോക്ടര്‍മാര്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ചില ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും ചിലര്‍ക്കെതിരേ അന്വേഷണം നടത്തിവരികയാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ മുസഫര്‍ മുഹമ്മദ് പറഞ്ഞു. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ മരുന്നുകമ്പനികള്‍ക്കു ബാധ്യതയില്ലായിരിക്കാം. പക്ഷേ, ഡോക്ടര്‍മാര്‍ അതെല്ലാം അറിഞ്ഞിരിക്കണം അദ്ദേഹം വ്യക്തമാക്കി.
മരുന്നു കമ്പനികള്‍ പലപ്പോഴും മരുന്നിനെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ നല്‍കുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ അച്ചടിച്ച 145 മരുന്നുകളുടെ പരസ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 61 ശതമാനം മാത്രമേ അംഗീകൃതമായ ചികിത്സാ ഉപയോഗങ്ങളെക്കുറിച്ചു വിവരിക്കുന്നതായി കണ്ടുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha