വൈദ്യുതി കുടിശ്ശികയുള്ളവര്‍ക്ക് കെഎസ്ഇബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
വൈദ്യുതി ചാര്‍ജ് കുടിശ്ശിക വരുത്തിയവരും കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവരുമായ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിച്ചു. ഡിസംബര്‍ ഒന്നുവരെ ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാം.
രണ്ടുവര്‍ഷത്തിലേറെ വൈദ്യുതി ചാര്‍ജ് കുടിശ്ശികയായ എല്‍.ടി, എച്ച്.ടി/ഇ.എച്ച്.ടി. ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
പദ്ധതിയില്‍ തുക അടയ്ക്കുന്നവരുടെ വിവരങ്ങള്‍ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിന് റവന്യുവകുപ്പിനെ അറിയിക്കും. കുടിശ്ശിക തീര്‍പ്പാക്കുന്നവര്‍ നിയമാനുസൃതമായ കളക്ഷന്‍ ചാര്‍ജ്/ സര്‍വീസ് ചാര്‍ജ് നല്‍കണം. അഞ്ചുവര്‍ഷത്തിനുമേല്‍ കാലയളവില്‍ കുടിശ്ശികയുള്ളവരില്‍നിന്ന് ആറ് ശതമാനം നിരക്കിലും രണ്ടുവര്‍ഷത്തിന് മുകളില്‍ അഞ്ച് വര്‍ഷത്തിന് താഴെ കുടിശ്ശികയുള്ളവരില്‍ നിന്ന് എട്ട് ശതമാനം നിരക്കിലും പലിശ ഈടാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha