കെ.എം.മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
ബാര്‍ കോഴവിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കോഴയായി ഒരു കോടി രൂപ വാങ്ങിയെന്ന് ഒരാള്‍ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി രാജിവെക്കണം.
അതിനു തയാറായില്ലെങ്കില്‍ മാണിയെ മാറ്റിനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയാറാകണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ 50 രൂപ കൈക്കൂലി വാങ്ങിയാല്‍ അകത്താകും. കോടികള്‍ കോഴ വാങ്ങിയ മന്ത്രിക്ക് നിയമം ബാധകമല്ലെയെന്ന് പന്ന്യന്‍ ചോദിച്ചു. മാണിയുടെ രാജി ആവശ്യപ്പെട്ട് 12 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ യോജിച്ച നിലപാട് എടുക്കുന്നതില്‍ എല്‍ഡിഎഫിന് വീഴ്ച പറ്റിയെന്നും പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫ് ഒറ്റക്ക് നില്‍ക്കേണ്ട സമയമാണിത്. എല്‍ഡിഎഫ് യോഗം വിളിക്കാന്‍ കത്ത് നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് സ്വാഭാവികമാണെന്നും പിണറായിയുടെ വിമര്‍ശനത്തിന് മറുപടിയായി പന്ന്യന്‍ പറഞ്ഞു. കെ.എം.മാണിയെ ഇടതു മുന്നണിയില്‍ വേണ്ടെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha