വിദ്യാര്‍ഥിനിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുളിക്കുന്നത് പകര്‍ത്താന്‍ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍. കുമരകം മണ്ഡലം പ്രസിഡന്റ് കോതറയില്‍ അജിന്‍ കെ. രാജനെയാണ് (27) പൊലീസ് തിരയുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടി കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് എന്തോ കുളിമുറിയുടെ വെന്റിലേറ്ററില്‍ ഇരിക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോള്‍ ഒളികാമറയാണോയെന്ന് സംശയം. എടുത്തുകൊണ്ടുപോയി പെണ്‍കുട്ടി അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മയ്ക്കാകട്ടെ, എന്തെന്ന് ഒരു രൂപവും ലഭിച്ചില്ല. ഉറ്റസുഹൃത്തിനൊപ്പം കാമറ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത് അച്ഛന്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചുപോയി. തുടര്‍ന്നാണ് അമ്മ കുമരകം പൊലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടി കുളിക്കാന്‍ കയറുംമുമ്പേ ഒളികാമറ കുളിമുറിയുടെ വെന്റിലേറ്ററില്‍ അജിന്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് അടുത്ത പുരയിടത്തില്‍ ഒളിച്ചിരുന്ന് രംഗം നിരീക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി കാമറയും എടുത്തുകൊണ്ടു പോവുന്നത് അജിന്‍ കണ്ടെങ്കിലും ഒന്നു ശബ്ദിക്കുവാന്‍ പോലും സാധിക്കുമായിരുന്നില്ല. പിടിക്കപ്പെടുമെന്ന് ബോധ്യമായതോടെയാണ് ഇയാള്‍ സ്ഥലം വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha