ബാര്‍ കോഴ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസിന് ഉചിതമായ അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫാണ് കോടതിയെ സമീപിച്ചത്. കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha