42 ലക്ഷം തട്ടിയെന്ന വ്യാജ പരാതി നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു
പ്രതിശ്രുത വധുവിന്റെ വീട്ടുകാരെ പറ്റിക്കാന്‍ 42 ലക്ഷം രൂപ തട്ടിയെടുത്തു എന്ന രീതിയില്‍ പരാതിപ്പെട്ട യുവാവ് ഒടുവില്‍ വ്യാജ പരാതി നല്‍കിയതിന് അകത്തായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ
യാണ് തിരുമല അണ്ണൂര്‍ സ്വദേശി അശോക് (28) കാറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പണം തട്ടിയെന്ന് പറഞ്ഞ് പൂജപ്പുര പൊലീസിനെ സമീപിച്ചത്.
കാറിന് മുന്നില്‍ വന്ന് ടയര്‍ പഞ്ചറായെന്ന് പറഞ്ഞപ്പോള്‍ താന്‍ പുറത്തിറങ്ങി നോക്കിയെന്നും ആ സമയം യുവാക്കള്‍ കാറിനുള്ളിലെ ബാഗ് തട്ടിക്കൊണ്ടുപോയെന്നുമാണ് പരാതി. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം വ്യാജമാണെന്ന് തെളിഞ്ഞു. പ്രതിശ്രുത വധുവിന്റെ വീട്ടുകാരെ പറ്റിക്കാനായി നടത്തിയ നാടകമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് കള്ളപ്പരാതി നല്‍കിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha