ഈ വര്‍ഷം ലോഡ്‌ഷെഡിങ്ങില്ല
ലോഡ് ഷെഡിങ്ങിനായി കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഉടന്‍ അപേക്ഷ സമര്‍പ്പിക്കില്ല. വൈദ്യുതി കമ്മി മറികടക്കാന്‍ കായകുളം, കൊച്ചി ബി.എസ്.ഇ.എസ് നിലയങ്ങളില്‍ നിന്ന് പൂര്‍ണ തോതില്‍ വൈദ്യുതി വാങ്ങാനാണ് തീരുമാനം .
350 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. പുറത്ത് നിന്ന് വില കുറഞ്ഞ ആയിരം മെഗാവാട്ട് വൈദ്യുതിക്ക് കരാറുണ്ട്. പക്ഷേ കൊണ്ടു വരാന്‍ ലൈനില്ല. ഈ സാഹചര്യത്തില്‍ അരമണിക്കൂര്‍ ലോഡ് ഷെഡിങ്ങെന്നതായിരുന്നു ആവശ്യം. 200 യൂണിറ്റിന് മുകളിലുപയോഗിക്കുന്നവര്‍ക്ക് ഒരോ അധിക യൂണിറ്റിനും പതിനൊന്ന് രൂപ വീതം.
വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 20 ശതമാനം വരെ പവര്‍ കട്ടും. സര്‍ക്കാര്‍ അനുമതിയോടെ റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കാനായിരുന്നു ധാരണ. എന്നാല്‍ രാഷ്ട്രീയ തീരുമാനം അനുകൂലമായില്ലെന്നാണ് വിവരം. അതിനാല്‍ കമ്മി പരിഹരിക്കാന്‍ കായംകുളം, ബി.എസ്.ഇ.എസ് നിലയങ്ങളില്‍ പൂര്‍ണ തോതില്‍ ഉല്‍പാദനം നടത്താന്‍ തീരുമാനിച്ചു.
വില കൂടിയ വൈദ്യുതി വാങ്ങും. ഡിസംബര്‍ വരെ ഇങ്ങനെ കമ്മി പരിഹരിക്കാനാണ് ശ്രമം. അതിനു ശേഷവും പ്രതിസന്ധി തുടരുകയാണെങ്കിലും ലോഡ് ഷെഡിങ്ങിനായി കമ്മിഷനെ സമീപിക്കാമെന്നാണ് ധാരണ. ഇപ്പോഴത്തെ നടപടികള്‍ താല്‍ക്കാലിക ആശ്വാസം മാത്രമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി എത്തിക്കേണ്ട ഇടമണ്‍ കൊച്ചി , മൈസൂര്‍ അരീക്കോട് ലൈനുകള്‍ അടിയന്തിരമായി വലിച്ചില്ലെങ്കില്‍ പ്രതിസന്ധി അതിരൂക്ഷമാകും.
ലൈന്‍ വലിക്കുന്നതിനുളള പ്രാദേശിക എതിര്‍പ്പാണ് പ്രധാന പ്രശ്‌നം. ഛത്തീസ്ഗഡില്‍ നിന്ന് രണ്ടായിരം മെഗാവാട്ട് സംസ്ഥാനത്ത് ലഭിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ അനുമതിയായെങ്കിലും ഇതിനും ലൈനില്ല. പരിഹാരശ്രമം തേടി ഈ മാസം പതിനെട്ടിന് സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha