ബാര്‍ കോഴ, ബിജു രമേശിനെ പിന്തുണച്ച് ഭൂരിപക്ഷം
ബാര്‍ കോഴ കേസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രമേശനെ പിന്തുണയ്ക്കാന്‍ കൊച്ചിയില്‍ ഇന്നു ചേര്‍ന്ന ബാറുടമകളുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി. ഭൂരിപക്ഷം അംഗങ്ങളും ബിജു രമേശനെ പിന്തുണച്ചു.
കോഴപ്പണം കൈപ്പറ്റിയ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബാറുടമകളുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തും. നാളെ ബിജു രമേശ് വിജിലന്‍സിന് മുന്നില്‍ ഹാജരാകുമെന്നും പ്രസിഡന്റ് അറിയിച്ചു. കോഴ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് ബാറുടമകളുടെ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി കേരളത്തിന്റെ ധനമന്ത്രി കെ.എം.മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha