പുറത്തു വരുന്നത് ബാര്‍ ലോബിയുടെ ക്രിമിനല്‍ ഗൂഢാലോചന; പിന്നില്‍ സമുദായ പ്രമാണി
ബാറുടമകള്‍ സര്‍ക്കാരുമായി നടത്തിയ വിലപേശല്‍ വിലപ്പോയില്ല. ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു. ഒടുവില്‍ അസോസിയേഷന്‍ വെടിപൊട്ടിച്ചു. മന്ത്രിമാര്‍ അടക്കം പ്രമുഖ നേതാക്കള്‍ വാങ്ങിയ പണത്തിന്റെ കണക്ക് അസോസിയേഷന്‍ നിരത്തി. ഇതില്‍ പലരും അസംതൃപ്തരാണെങ്കിലും ഭൂരിപക്ഷം ബാറുടമകളും ബിജു രേമേശിന് പിന്തുണയുമായി എത്തി.
കൊച്ചിയിലെ ചര്‍ച്ചയ്ക്കു ശേഷം അന്വേഷണത്തിന് അഞ്ചംഗ സമിതിയും വച്ചു അസോസിയേഷന്‍. ഇതിനര്‍ഥം വിലപേശല്‍ തുടരുമെന്നാണ്. കോടികള്‍ എറിഞ്ഞ് കോടികള്‍ കൊയ്യുന്ന കള്ളുകച്ചവടക്കാരുടെ വെടിക്കെട്ടിനു മുന്നില്‍ കേരളം കാഴ്ചക്കാരുകയാണ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് അണിയറയില്‍ ചരടുവലി നടത്തുന്നത്. മീഡിയാ മാനെജ്‌മെന്റിന് ഉഗ്രന്‍ ടീം. ഒഴുക്കാന്‍ കോടികള്‍ കൈയില്‍. ചോരകുടിക്കാന്‍ പ്രതിപക്ഷം. പക്ഷേ, ഈ വിഴുപ്പലക്കലില്‍ അവരും വീണുപോകും. കാരണം മുന്‍കാല ഡയറിക്കുറുപ്പുകളില്‍ അവര്‍ക്കാണ് കൂടുതല്‍ കിട്ടിയത്.
അസോസിയേഷന്‍ മീറ്റിംഗിന്റെ തുടക്കം മുതല്‍ പ്രമുഖ സാമുദായിക നേതാവ് അംഗങ്ങളുമായി ബന്ധപ്പെടുകയും സാമുദായികമായി ചിത്രീകരിച്ച് വിവാദങ്ങളില്‍ നിന്ന് പിന്നോട്ടു പോകരുത് എന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇന്നു നടന്ന ബാറുടമകളുടെ യോഗത്തിലെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
ബാര്‍ മുതലാളിമാരുടെ യോഗത്തില്‍ പണം കൊടുത്തവരുടെ പട്ടിക ചര്‍ച്ച ചെയ്തു. പ്രമുഖ പാര്‍ട്ടിയുടെ നേതാക്കളെല്ലാം പണം വാങ്ങിയിട്ടുണ്ടെന്ന് സൂചന. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ തലത്തിലേക്ക് എത്താന്‍ സാധ്യത. ബാര്‍ മുതലാളിമാര്‍ കൊച്ചിയല്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കന്‍മാര്‍ക്ക് പങ്കിട്ടു നല്‍കിയ പണത്തിന്റെ കണക്കുകള്‍ നിരത്തി. ഭരണപക്ഷത്തെ ഉന്നതനായ നേതാവും മന്ത്രിസഭയിലെ ഒരംഗവും കോടികള്‍ കൈപ്പറ്റിയെന്നാണ് മുതലാളിമാര്‍ പറഞ്ഞ കണക്കുകളില്‍ വ്യക്തമാകുന്നത്.
ഭരണപ്പാര്‍ട്ടിയുടെ രണ്ടു മുഖ്യ ഘടക കക്ഷികളിലെ പ്രധാന നേതാക്കന്‍മാര്‍ ഓരോ കോടി വീതം കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് പണം നല്‍കിയത് വിഷയത്തില്‍ ഇടപെടാതിരിക്കാനാണ്. അദ്ദേഹം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല എന്നതും യാഥാര്‍ഥ്യമാണ്. ഉന്നത നേതാക്കളെക്കൂടാതെ ചാനല്‍ ചര്‍ച്ചകളിലും മറ്റും സ്ഥിരമായി പങ്കെടുക്കുന്ന ചില എംഎല്‍എമാര്‍ക്കും ബാറുടമകള്‍ പണം നല്‍കിയിട്ടുണ്ടത്രെ. എംഎല്‍എമാര്‍ ലക്ഷങ്ങള്‍ മാത്രമാണ് വാങ്ങിയത്. കോടികളിലേക്ക് കടന്നില്ല.
കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് പുറമെ കേന്ദ്ര നേതാക്കന്‍മാര്‍ക്കും ബാറുടമകള്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് കുറഞ്ഞു പോയതിനാല്‍ പണം വാങ്ങിയില്ലെന്നും പറയുന്നു. വിവാദത്തെ എതിര്‍ക്കുന്ന ഇതേ മുന്നണിയിലെ മറ്റൊരു പാര്‍ട്ടിക്കും പണം നല്‍കിയെന്നാണ് ബാര്‍ മുതലാളിമാര്‍ പറയുന്നത്. ഇതൊക്കം അസോസിയേഷന്‍ ഭാരവാഹികളുടെ വെളിപ്പെടുത്തലാണ്. നേതാക്കന്‍മാര്‍ക്ക് നല്‍കി എന്നു പറഞ്ഞ് ഇവര്‍ പണം കീശയിലാക്കിയോ എന്ന് സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പിനു പോകാതെ ബാര്‍ തുറപ്പിക്കാന്‍ വല്ല ശ്രമവുമുണ്ടോയെന്നാണ് അസോസിയേഷന്‍ നോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha