ധനമന്ത്രിയെ ആരോപണ കുടുക്കിലാക്കിയ ബാര്‍ മുതലാളിയുടെ മകള്‍ക്ക് ഐഗ്രൂപ്പ് മന്ത്രിയുടെ മകന്‍ വരന്‍
ധനമന്ത്രി കെ.എം.മാണിയെ ആരോപണകുടുക്കിലാക്കിയ ബാര്‍മുതലാളിയുടെ മകള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു ഐഗ്രൂപ്പ് മന്ത്രിയുടെ മകനെ വിവാഹം കഴിക്കുന്നു. ഇതോടെ കെ.എം.മാണിക്കെതിരെ പടയൊരുക്കം നടത്തിയവരില്‍ എ ഗ്രൂപ്പുകാര്‍ മാത്രമല്ല ഐഗ്രൂപ്പും ഉണ്ടെന്ന് ആരോപണമുയര്‍ന്നേക്കാം.
അതിനിടെ അടുത്തിടെ വിദേശയാത്ര നടത്തിയ ഒരു മന്ത്രിയെ ബിജുരമേശ് രഹസ്യമായി സന്ദര്‍ശിച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ അംഗവുമായി ബിജുരമേശ് നടത്തിയ കൂടിക്കാഴ്ച കെ.എം.മാണിയുടെ ആരോപണവുമായി ബന്ധപ്പെട്ടാണെന്നും കേള്‍ക്കുന്നു.
ബാര്‍ മുതലാളിയുടെ പ്രകാശമാനമായ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐഗ്രൂപ്പ് മന്ത്രിയുമായുളള പുതിയ ബന്ധം കേരളകോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഈ ബാര്‍മുതലാളിയും മന്ത്രിയും ദീര്‍ഘകാലം ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ചവരും ഒരേ സമുദായംഗങ്ങളുമാണ്. മാണിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതിന് മുമ്പാണ് വിവാഹം ഉറപ്പിച്ചത്. അതിനിടെ മാണി മഹാനാണെന്ന പദവുമായി കഴിഞ്ഞ ദിവസം ഇതേമന്ത്രി രംഗത്തെത്തിയിരുന്നു.
ഒരു പ്രമുഖ യു.ഡി.എഫ് നേതാവിനും ആരോപണവുമായി ബന്ധമുണ്ടെന്ന് ശക്തമായ പ്രചരണമുണ്ട്. ഇതേ നേതാവ് നേരത്തെയും ചില വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ബാര്‍കോഴ വിവാദത്തിന് പിന്നിലെന്നും അറിയുന്നു.
ബാര്‍കോഴ വിവാദത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ബിജു രമേശിനെ ഇവര്‍ അനുവദിക്കില്ല. പിന്നോട്ട് പോയാല്‍ അത് ബിജു രമേശിനെ ബാധിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ പിന്‍മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന് കഴിയുന്നില്ല.
സാമുദായികമായി മാറ്റി എരിവുപകര്‍ന്ന് ഈ വിവാദം കൊഴുപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുവെന്ന് ബാറുടമകളുടെ അസോസിയേഷനില്‍ പലരും അടക്കം പറയുന്നു. അസോസിയേഷന്‍ ചര്‍ച്ചയ്ക്കിടയില്‍ പലവട്ടം വെള്ളാപ്പള്ളി ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
മാണിക്കെതിരായ ആരോപണത്തിനു പിന്നിലുളള വന്‍കരങ്ങള്‍ പുറത്തുവന്നാല്‍ അത് സംസ്ഥാനഭരണത്തെ അട്ടിമറിക്കും. യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണ്. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന മട്ടിലാണ് കെ.എം.മാണി കേസില്‍ കുടുങ്ങിയത്. ഏതായാലും ഉമ്മന്‍ചാണ്ടിക്കെതിരെ ഐഗ്രൂപ്പ് നടത്തുന്ന പടനീക്കം ഉമ്മന്‍ചാണ്ടിയുടെ നാളുകള്‍ എണ്ണാറായോ എന്ന സംശയം ജനിപ്പിക്കുന്നു.
അസോസിയേഷന്‍ മീറ്റിംഗിന്റെ തുടക്കം മുതല്‍ പ്രമുഖ സാമുദായിക നേതാവ് അംഗങ്ങളുമായി ബന്ധപ്പെടുകയും സാമുദായികമായി ചിത്രീകരിച്ച് വിവാദങ്ങളില്‍ നിന്ന് പിന്നോട്ടു പോകരുത് എന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha