ബാര്‍ ലോബിയുടെ ഗൂഢതന്ത്രം പുറത്തായി... മാണിക്ക് അടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയി; ഒരാളെ വളച്ച് ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് നോക്കുന്നത്
കാര്യങ്ങളെല്ലാം സാധാരണ മലയാളികള്‍ ചിന്തിച്ച ഇടത്തേക്കാണ് പോകുന്നത്. ഇന്ന് നടന്ന ബാര്‍ അസോസിയേഷന്റെ യോഗത്തിലെ ചര്‍ച്ചകള്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനലാണ് പുറത്ത് കൊണ്ടു വന്നത്. ധനകാര്യമന്ത്രി കെഎം മാണിയെ മന:പൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നു എന്ന കാര്യം ഇന്നത്തെ ഒളിക്യാമറാ ദൃശ്യങ്ങളിലൂടെ മനസിലാകും.
ബിജു രമേഷ് തന്നെയാണ് ഇക്കാര്യം ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ തുറന്ന് പറയുന്നത്. മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയെന്നാണ് ബിജുവിന്റെ അഭിപ്രായം. ഒരാളെ വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ശ്രമമെന്നും ബാര്‍ അസോസിയേഷന്‍ യോഗം വെളിപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സെറ്റില്‍മെന്റുകള്‍ വന്നാലും വിശ്വസിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നുണ്ട്.
മന്ത്രിസഭ വളയ്ക്കണോ ഒടിക്കണോ എന്നതായിരുന്നു അസോസിയേഷന്റെ പ്രധാന ചര്‍ച്ച. 20 കോടിയുടെ തുക കൈമാറിയെന്നും അവര്‍ അവകാശപ്പെടുന്നു. മന്ത്രിസഭയെ തെറിപ്പിക്കാനുള്ള തെളിവുകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ വളച്ചാല്‍ മാത്രം മതി. ഒടിക്കേണ്ട കാര്യമില്ല എന്നും അവര്‍ തീരുമാനിച്ചു.
സര്‍ക്കാരിനെ ഒന്നു വിരട്ടി, പൂട്ടാന്‍ പോകുന്ന ബാര്‍ ഹോട്ടലുകളെ സംരക്ഷിക്കുക എന്ന അടവു തന്ത്രമാണ് ബാര്‍ കോഴ വിവാദത്തിന് പിന്നിലെന്ന് ഇതോടെ ബോധ്യമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ സമയത്ത് നല്‍കിയ സഭാവനകള്‍ കോഴയുടെ പേരിലാക്കി മന്ത്രിസഭയെ വിരട്ടുക എന്നതാണ് ബാറുകാരുടെ ലക്ഷ്യം. ഇത് ബാറുകാരുടെ ജീവിത സമരമാണ്. ഒന്നിനും വഴങ്ങാത്ത സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ കണ്ടു പിടിച്ച കുറുക്കു വഴിയായിരുന്നു ധനമന്ത്രി മാണിയെ കുടുക്കുക എന്നത്. കാരണം കോണ്‍ഗ്രസിലേയോ മറ്റ് ചെറിയ ഘടക കക്ഷിയുടേയോ മന്ത്രിമാരെ ബാര്‍ കോഴക്കേസില്‍പ്പെടുത്തിയാല്‍ വലിയ കാര്യമില്ല. കൂടി വന്നാല്‍ ആ മന്ത്രി മാത്രമേ രാജി വയ്ക്കൂ.
എന്നാല്‍ അവര്‍ മാണിയെ പിടിച്ചതിന് പിന്നില്‍ പല കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കാളും അനഭവപാഠമുള്ള യുഡിഎഫിലെ നേതാവാണ് മാണി. മാണിയെ തൊട്ടാല്‍ കേരള കോണ്‍ഗ്രസ് ഒന്നാകെ ഇളകും. പിസി ജോര്‍ജിനെ പോലുള്ള നേതാക്കള്‍ ചര്‍ച്ചകളിലൂടെ കേരളം ഇളക്കി മറിക്കും. അത് യുഡിഎഫില്‍ പൊട്ടിത്തെറിയാകും. മാത്രമല്ല കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മന്ത്രിസഭ തന്നെ അനിശ്ചിതത്വത്തിലാകും. നാമമാത്ര ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ സംബന്ധിച്ച് മാണിയുടെ പിന്തുണ കൂടിയേ കഴിയൂ. മറുപക്ഷത്ത് ഇടതുപക്ഷം മാണിയുടെ വരവിനായി കാത്തിരിക്കുകയുമാണ്. ഈ അവസരത്തില്‍ മാണിയാണ് ഏറ്റവും നല്ല ആയുധം എന്ന് ബാറുകാര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവര്‍ മാണിയെ ടാര്‍ജെറ്റ് ചെയ്തത്. അത് ഇന്നത്തെ ബാറുകാരുടെ യോഗത്തോടെ മനസിലാകുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha