അനുനയത്തിന് യുഡിഎഫും പേരുകള്‍ പുറത്തുപറയാന്‍ എല്‍ഡിഎഫും ബാര്‍ അസോസിയേഷന് വാഗ്ദാനങ്ങളുമായി രംഗത്ത്
അനുനയത്തിന് യുഡിഎഫ് നേതൃത്വവും പേരുകള്‍ പുറത്തുപറയാന്‍ ഇടതുമുന്നണിയും ബാര്‍ഓണേഴ്‌സ് അസോസിയേഷന്
വാഗ്ദാനങ്ങളുടെ പെരുമഴ. കോണ്‍ഗ്രസിലെ ഒരു മന്ത്രി അടക്കം മൂന്ന് പ്രമുഖ നേതാക്കളാണ് അനുനയ ശ്രമങ്ങള്‍ക്ക് യുഡിഎഫില്‍ നിന്ന് നേതൃത്വം നല്‍കുന്നത്. കോടതിയിലെ നടപടികള്‍ അടുത്തഘട്ടമെത്തുമ്പോള്‍ ബാറുകളുടെ നിലവാര പരിശോധന, അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബിയര്‍ അന്‍ഡ് വൈന്‍ ലൈന്‍സന്‍സ് തുടങ്ങിയവയാണ് യുഡിഎഫ് നേതാക്കള്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍. പണം വാങ്ങിയ മുഴുവന്‍ പേരുടേയം പേരുകള്‍ പറയണം എന്ന് ഇടുതുമുന്നണിയും ആവശ്യപ്പെട്ടു. സിപിഎമ്മിലെ ഒരു ഉന്നത നേതാവ് പാര്‍ട്ടയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു.
മാണിക്ക് എതിരായിയുള്ള അഴിമതി ആരോപണത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാമെന്ന ലക്ഷ്യമാണ് ബിജു രമേശിനെ പിന്തുണക്കാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. കോഴ ആരോപണത്തില്‍ ഉറച്ചുനിന്ന് തല്‍ക്കാലം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന വഴിയാണ് ബാര്‍ ഉടമകളുടെ സംഘടന തിരഞ്ഞെടുത്തത്. ഇന്നലത്തെ യോഗത്തില്‍ കെ എം മാണിക്ക് പുറമേ മറ്റ് ചില മന്ത്രിമാരും നേതാക്കളും പണം വാങ്ങിയെന്ന ആരോപണം ചിലര്‍ ഉന്നയിച്ചപ്പോള്‍ അത് തടഞ്ഞ നേതൃത്വം ആരോപണങ്ങള്‍ തെളിവ് സഹിതം നേതൃത്വത്തെ ഏല്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. മാണിക്ക് ഒരുകോടി കൊടുത്തങ്കില്‍ ബാക്കി ആറ് കോടി ആര്‍ക്കൊക്കെ കൊടുത്തന്ന് വെളിപ്പെടുത്താന്‍ അസോസിയേഷന്‍ തയ്യാറായില്ല.ഇത്തരം ആരോപണങ്ങളും അവയുടെ തെളിവുകളും 5 അംഗ സമിതി അന്വേഷിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബാര്‍ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.ഇതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരനിരിക്കുന്നു എന്ന മുന്നറിയിപ്പാണ് സംഘടന സര്‍ക്കാരിന് നല്‍കുന്നത്.
https://www.facebook.com/Malayalivartha