ബിജു രമേശ് ഇന്ന് മൊഴി നല്‍കും; കൂടുതല്‍ വെളിപ്പെടുത്തുകള്‍ക്ക് സാധ്യതയില്ല
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ ഒണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഇന്ന് വിജിലന്‍സ് അന്വേഷണ സംഘത്തിന് മൊഴി നല്‍കും. തെളിവുകള്‍ ഉടന്‍ നല്‍കാന്‍ സാധ്യതയില്ല. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കും. തെളിവുകള്‍ പിന്നീട് കൈമാറുമെന്നും സംഘടന കേസുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് പറഞ്ഞു.
അഞ്ചംഗ അന്വേഷണ സമിതി ശേഖരിക്കുന്ന തെളിവുകള്‍ പിന്നീട് വിജിലന്‍സിന് കൈമാറുമെന്നുമാണ് അസോസിയേഷന്‍ പറയുന്നത്. വിവാദം ഒതുക്കാന്‍ ഉന്നതശ്രമമുണ്ടെന്നും ഒരു മുതിര്‍ന്ന മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം തുടരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലന്നും കേന്ദ്ര ഏജന്‍സിക്കുമുന്നില്‍ മാത്രമേ തെളിവുകള്‍ നല്‍കുവെന്നും അദ്യം പറഞ്ഞ ബിജു കൊച്ചിയിലെ യോഗത്തിന് ശേഷം നിലപാട് മാറ്റിയിരുന്നു. രാഷ്ടട്രീയ നേതൃത്വത്തില്‍ വിശ്വാസമില്ലന്നും ഉള്ള തെളിവുകള്‍ പുറത്ത് വിടണമെന്നും അസോസിയേഷനിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിലപാട് മാറ്റമെന്നും സൂചനയുണ്ട്. വിജിലന്‍സിന് തെളിവുകള്‍ നല്‍കാതിരുന്നാല്‍ ആരോപണങ്ങളില്‍ കഴബില്ലെന്ന് കണ്ട് കേസ് തള്ളാനുള്ള സാധ്യതയുണ്ടന്ന നിയമോപദേശവും അസോസിയേഷന് ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha