ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് വിഎം സുധീരന്‍, തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് രമേശ് ചെന്നിത്തല
ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. രാജ്യാന്തര മദ്യഏജന്‍സികളുടെ സമ്മര്‍ദം ഉണ്ടാകാം. ഇത്തരം ശ്രമങ്ങള്‍ കൊണ്ട് മദ്യനിരോധനത്തെ തടയാനാവില്ല. ഈ നീക്കങ്ങള്‍ക്ക് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാകില്ല. ബാറുടമകള്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ബാറുടമളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടക്കില്ല. ഇത് ജനങ്ങള്‍ പിന്തുണക്കുന്ന സര്‍ക്കാരാണ്. സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. തെളിവുകളുണ്ടെങ്കില്‍ അത് വിജിലന്‍സിന് കൈമാറാം. തെളിവുകള്‍ കൈയിലുണ്ടെന്ന് പറയുന്നവര്‍ ഹാജരാക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശുവാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. രാഷ്ട്രീയപാര്‍ട്ടികളൊന്നും പുണ്യാളന്മാരാകേണ്ട. പണം നല്‍കിയവര്‍ക്കും വാങ്ങിയവര്‍ക്കും കച്ചവടതാല്‍പര്യങ്ങളാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha