സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കും
വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്കും റിട്ട.ജസ്റ്റീസ് ശിവരാജന്‍ കമ്മിഷന്‍ അന്വേഷിക്കും. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.
സോളാര്‍ തട്ടിപ്പ് നടത്തുന്നതിന് കേസിലെ പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫകളുടേയോ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റേയോ സഹായം ലഭിച്ചോ എന്നും കമ്മിഷന്‍ അന്വേഷിക്കും, അന്വേഷണത്തിന്റെ ഭാഗമായി, കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളവരുടെ കൈവശം പുതിയ തെളിവുകളോ രേഖകളോ മറ്റോ ഉണ്ടെങ്കില്‍ അത് ഇരുപത് ദിവസത്തിനകം കൈമാറാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ വിസ്തരിക്കേണ്ടതുണ്ടോയെന്ന കാര്യവും കമ്മിഷന്‍ പരിശോധിക്കും.
https://www.facebook.com/Malayalivartha