പൂട്ടിയ പത്ത് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി
സംസ്ഥാനത്ത് അടച്ചു പൂട്ടിയിരിക്കുന്ന ബാറുകളില്‍ പത്തെണ്ണം കൂടി തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് രാമകൃഷ്ണപിള്ളയാണ് ബാറുകള്‍ തുറക്കാമെന്ന് ഉത്തരവിട്ടത്.ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഈ ബാറുകള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കണം.
സ്റ്റാര്‍ പദവിയില്ലാത്തതിനാല്‍ ആദ്യം പൂട്ടിയ 418 ബാറുകളില്‍പെട്ടതാണ് ഈ പത്തെണ്ണം. 2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവി ഇല്ലാതിരുന്ന 50 ഓളം ബാറുകള്‍ക്ക് പിന്നീട് ത്രീ, ഫോര്‍ സ്റ്റാറുകള്‍ ലഭ്യമായിരുന്നു. അതില്‍ ഉള്‍പ്പെട്ട പത്തു ബാറുകളുടെ ഉടമകളാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
https://www.facebook.com/Malayalivartha