ബാര്‍ വിവാദം; മലക്കം മറിഞ്ഞ് ചാനലുകള്‍
ബാര്‍ വിവാദം പുതിയ മാനങ്ങളിലേക്ക്. ഇതുവരെ കെ.എം. മാണിയെ ഇരയാക്കി കളിച്ച ബാര്‍ ലോബിയുടെ നീക്കങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു കൊണ്ടു വന്നത് മാധ്യമങ്ങളെ ഗൂഢാലോചനയുടെ പുതിയ തലങ്ങളിലേക്കെത്തി നോക്കാന്‍ നിര്‍ബന്ധിക്കുന്നു.
മനോരമ തുടങ്ങി, ഏഷ്യാനെറ്റ് ഏറ്റുപിടിച്ച വിവാദം സരിതാവിവാദം പോലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചു. വാട്‌സ് ആപ്, ശബ്ദരേഖ തുടങ്ങി പലവിധ ഭീഷണികള്‍ കൈവിട്ട നിലയിലെത്തിയപ്പോള്‍ ഇന്നലെ ബിജു രമേശ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കടുത്ത ഭാഷാ പ്രയോഗങ്ങള്‍ക്കു മുതിര്‍ന്നു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഈ വാര്‍ത്തകള്‍ കൈകാര്യം ചെയ്ത രീതിയെ ഇപ്പോള്‍ സ്വയം വിമര്‍ശിക്കുന്നു.
സര്‍ക്കാരിനെ ആരോപണങ്ങളിലൂടെ ബന്ദിയാക്കി വിലപേശി തങ്ങളുടെ വരുതിയില്‍ വരുത്താം എന്നു കരുതി. തയ്യാറാക്കിയ തിരക്കഥ ഗൂഡാലോചനയിലേക്കും, ചതിയിലേക്കും വഴിമാറുന്നു.
കോഴ കൊടുത്തതും വാങ്ങുന്നതും കുറ്റകരമാണ്. അത്തരക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇവിടെ പണം കൊടുത്തു വിലയ്ക്കു വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ തങ്ങളുടെ ലക്ഷ്യം പാളുന്നതു കണ്ടപ്പോള്‍ വൈരാഗ്യ ബുദ്ധിയിലൂടെ മറ്റുള്ളവരെ ചതിയില്‍പ്പെടുത്തി വ്യാജമായ ആരോപണങ്ങളുന്നയിക്കുന്ന മാഫിയ സംസ്‌കാരമാണ് പുറത്തു വരുന്നത്.
മദ്യമാഫിയയ്ക്ക് പിന്നില്‍ രാജ്യാന്തര മദ്യരാജാക്കന്മാരുണ്ടെന്ന് വി.എം. സുധീരന്‍ തുറന്നടിക്കുന്നു. ഇവിടത്തെ മദ്യനയം അട്ടിമറിക്കാന്‍ തങ്ങളുടെ പക്കല്‍ അന്‍പതു കോടി രൂപയോളം ഉണ്ടെന്ന് ചില ഭാരവാഹികള്‍ ഇന്നലെ യോഗത്തില്‍ പറഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. മദ്യലോബിയുടെ ഗൂഢാലോചന ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.
അതേസമയം ബാര്‍ കോഴക്കേസില്‍ ഒരു തെളിവും പുറത്തു വരില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ഇന്നത്തെ പ്രസ്താവന കൂടുതല്‍ ദുരൂഹമാകുന്നു. ബാറുടമകളുടെ കയ്യില്‍ നിന്ന് പണം വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിക്കുന്നു.
സി.പി.എം. നയത്തിനു പിന്നില്‍
ബാര്‍ വിവാദം ഒരു ഘട്ടം കഴിയുമ്പോള്‍ മലക്കം മറിയുമെന്നും, ബാര്‍ ലോബിക്കനുകൂലമായി തങ്ങള്‍ നീങ്ങുന്നുവെന്ന് പൊതുജനങ്ങളില്‍ ചിന്ത പടരുമെന്നും സി.പി.എം. തിരിച്ചറിയുന്നു. സോളാര്‍ വാദത്തില്‍ ഉയര്‍ന്നു കേട്ട കോടികളുടെ കിലുക്കം പോലെ , ഇതും വെറും കഥകളായി മാത്രം മാറും എന്നു പാര്‍ട്ടി തിരിച്ചറിയുന്നു. നെല്ലും പതിരും തിരിച്ച് കൃത്യമായ നയരൂപീകരണത്തോടെ മാത്രമേ പ്രതികരണവും നീക്കങ്ങളും പാടുള്ളൂവെന്നത് പിണറായിയുടെ കൃത്യമായ കണക്കുകൂട്ടലാണ്.
കേരളാ കോണ്‍ഗ്രസ്
ആദ്യഘട്ടത്തില്‍ പ്രതിരോധത്തിലായ കേരളാ കോണ്‍ഗ്രസ് തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തുന്നു എന്ന സൂചന കണ്ടു തുടങ്ങി. ബാര്‍ ലോബിക്കെതിര ശക്തമായ നിലപാടുമായി പാര്‍ട്ടി പുതിയ നീക്കങ്ങളിലേക്ക് കടന്നു. വരും കാലങ്ങളിലും ഈ നിലപാടു തുടരാന്‍ പാര്‍ട്ടി നിരബന്ധിതമായേക്കും.
വി.എം, സുധീരനും വളരെ വ്യക്തമായ നീക്കങ്ങളിലേക്ക് മുന്നണിയെ പ്രതിരോധിക്കാനും ബാര്‍ വിഷയത്തിലുയരുന്ന ആരോപണത്തില്‍ നിന്ന് മന്ത്രിസഭയെ സുരക്ഷിതമാക്കാനും ഉറച്ച തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha