മാണിക്കിട്ട് നല്‍കിയ പണി ചാണ്ടിക്കിട്ട് കൊണ്ടു ! അനുനയക്കാര്‍ രഗത്ത്, പക്കമേളം മുഴങ്ങും
ബാര്‍ കോഴ വിഷയത്തില്‍ ബിജുരമേശിനെയും സംഘത്തേയും അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് മന്ത്രി അടൂര്‍ പ്രാകാശനെ രംഗത്തിറക്കി.
കെ.എം.മാണിയെ മാത്രം കേസില്‍ കുരുക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയും യുഡിഎഫിലെ ഒരു ഘടകക്ഷി നേതാവും നടത്തിയ സംയുക്ത ശ്രമം പാളിയതോടെയാണ് ബിജുവിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. ബിജുവിനെ അനുനയിപ്പിച്ചില്ലെങ്കില്‍ പണം വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ പുറത്തുവരും. കെ.എം.മാണിയെ രക്തസാക്ഷിയാക്കി സര്‍ക്കാരിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് വിനയായി തീര്‍ന്നത്.
ബാര്‍കോഴയുടെ കാര്യം പുറത്തു പറയാന്‍ കേരള കോണ്‍ഗ്രസില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബിജുരമേശ് മാതൃഭൂമി ചാനലില്‍ വെളിപ്പെടുത്തിയത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉദ്ദേശിച്ചാണ്. എന്നാല്‍ ഒരു ഘടകകക്ഷി നേതാവ് മദ്യതിരുവിതാംകൂറിലെ ഒരു റ്റിബിയില്‍ ചില മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ബാര്‍വിവാദം ഇത്രയധികം കൊഴുത്തത്.
അടൂര്‍ പ്രകാശിന് ബിജുരമേശുമായി കടുത്ത ബന്ധമുണ്ട്. ഇവര്‍ തമ്മിലുളള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശിനെ ഇറക്കാന്‍ ഉമ്മന്‍ചാണ്ട് തീരുമാനിച്ചത്. സമയോചിതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ തന്റെ മന്ത്രിസഭ താഴെപോകുമെന്ന് മുഖ്യമന്ത്രി ഇതിനകം മനസിലാക്കിയിട്ടുണ്ട്.
കെ.എം.മാണി മാത്രം ആരോപണ സ്ഥനത്തായപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും സമാധാനിച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ യോഗം എറണാകുളത്ത് കഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ മുഴുവനായും സംശയത്തിന്റെ നിഴലിലായി. മാത്രവുമല്ല തന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവുമെന്ന അവസ്ഥയും വന്നു ചേര്‍ന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അടിയന്തരമായി രംഗത്തെത്താന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha