ബാറുകാരില്‍ നിന്നു പണം വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും സൂര്യനു കീഴില്‍ ഇല്ല; നേതാക്കള്‍ പുണ്യാളന്‍ ചമയേണ്ട
ബാറുകാരില്‍ നിന്നു പണം വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും സൂര്യനു കീഴില്‍ ഇല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ഒന്നും പുറത്തു വരില്ല. നേതാക്കള്‍ പുണ്യാളന്‍ ചമയേണ്ട. ആയിരം- രണ്ടായിരം കോടി രൂപയുടെ കൈക്കൂലി ആരോപണം ഉയരുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാണി സാറിനു ഒരുകോടി കൊടുത്തുവെന്നു പറയുന്നതില്‍ വലിയ കാര്യമില്ല.
കൈക്കുലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. എന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടിയാണ് പണം കൊടുക്കുന്നത്. അതു സാധിക്കാതെ വന്നപ്പോഴായിരിക്കാം പ്രശ്‌നമുണ്ടായത്.
അസോസിയേഷനില്‍ നിന്നു മാത്രമല്ല, ബാര്‍ ഉടമകള്‍ നേരിട്ടും പണം കൊടുക്കാറുണ്ട്. അസോസിയേഷന്‍ 20 കോടി കൊടുത്തെന്നാണ് ഇപ്പോള്‍ പറയുന്നത്. ഉടമകള്‍ നേരിട്ടു കൊടുത്തത് ഇതിനേക്കാള്‍ എത്രയോ വലുതാണ്. ഇതൊക്കെ എല്ലവര്‍ക്കും അറിയാവുന്ന കാര്യമാണ്. അടവു നയം പ്രയോഗിച്ചു സിപിഎം അട വച്ചപോലെയായി.
രണ്ട് അഭിപ്രായമാണ് അവര്‍ക്ക്. പിണറായി പറയുന്നത് ഒരിക്കലും നടപ്പാക്കാനാവാത്തതാണ്. ഇതെല്ലാം ചേര്‍ന്നു ഉമ്മന്‍ചാണ്ടിക്കു ശുക്രദശയാണ്. ബാറുകള്‍ അടച്ചു പൂട്ടി ഒരു ലക്ഷം പേര്‍ക്ക് തൊഴിലില്ലാതാക്കിയതിന്റെ തിരിച്ചടി അടുത്ത തിരഞ്ഞെടുപ്പിലാണ് ഉണ്ടാകുന്നത്. രണ്ടുമുന്നണികളും ബിജെപിയെ വളര്‍ത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha