വാട്ട്‌സ് ആപ് ഉപയോഗിക്കുന്നവര്‍ അറിയാന്‍... ഇന്ത്യയില്‍ ഫ്രീ തന്നെ
ഇന്ത്യയില്‍ വാട്ട്‌സ് ആപ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വാട്ട്‌സ് ആപ് ഇന്ത്യയില്‍ ഫ്രീയായി തുടരും. ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസിനുശേഷം മറ്റു രാജ്യങ്ങളില്‍ വാട്ട്‌സ് ആപ് ഒരു ഡോളര്‍ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കില്ലെന്ന് വാട്ട്‌സ് ആപ് ബിസിനസ് മേധാവി നീരജ് അറോറ പറഞ്ഞു.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതാണ് ഇന്ത്യയില്‍ ഫ്രീയായി നല്‍കുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. വാട്ട്‌സ് ആപിന് ഇന്ത്യയില്‍ 7 കോടി സജീവ ഉപയോക്താക്കളുണ്ട്. ഈ ഉപയോക്താക്കളെ സജീവയായി നിലനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയായാണ് പുതിയ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha