ബിജുവിന് പരാതിയുണ്ട്; പക്ഷേ തെളിവില്ല, തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ബാര്‍ ഉടമ മനോഹരന്‍
മന്ത്രി കെ.എം. മാണിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിനു തെളിവുകള്‍ നല്‍കാതെ മൊഴി മാത്രം നല്‍കി. ഇതിനിടെ, മാണിക്കു കോഴ കൊടുത്തതായി തനിക്കറിയാമെന്നു ചാനലുകളില്‍ വെളിപ്പെടുത്തിയ മറ്റൊരു ബാറുടമയും നിലപാടു മാറ്റി. കോഴ ആരോപണം ശരിവച്ചു ചാനലുകളില്‍ സംസാരിച്ചത് സുഹൃത്തില്‍നിന്നു ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആലപ്പുഴ അരൂരിലെ ബാറുടമ ടി.ജെ. മനോഹരന്‍, വിജിലന്‍സ് ഡയറക്ടര്‍ക്ക് എഴുതി നല്‍കി.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപ മന്ത്രിക്കു നല്‍കിയെന്നു നേരത്തേ ആരോപിച്ച ബിജു, വിജിലന്‍സിനും ഇതേ മൊഴിയാണു നല്‍കിയതെന്നു മാധ്യമ പ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം സതേണ്‍ റേഞ്ച് വിജിലന്‍സ് എസ്പി ഓഫിസിലെത്തിയാണ് ബിജു മൊഴി നല്‍കിയത്.
മൊഴി നല്‍കിയപ്പോള്‍ കോഴ എന്ന വാക്ക് ബിജു ഉപയോഗിച്ചില്ലെന്നും തിരഞ്ഞെടുപ്പു ഫണ്ടിലേക്കാണോ പണം നല്‍കിയതെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പു സമയത്താണ് പണം നല്‍കിയത് എന്നുമായിരുന്നു ബിജുവിന്റെ മറുപടിയെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ ദൃശ്യ, ശബ്ദ തെളിവുകളോ രേഖകളോ വിജിലന്‍സിനു ബിജു നല്‍കിയിട്ടില്ല.
ബാര്‍ തുറക്കാനുള്ള കോടതി ഉത്തരവ് വന്നതിന്റെ ആഘോഷത്തിലായിരുന്നതിനാല്‍ സുഹൃത്ത് പറഞ്ഞതു പൂര്‍ണമായി വിശ്വസിച്ചെന്നും പിന്നീടുള്ള അന്വേഷണത്തില്‍ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ചതാണെന്നു ബോധ്യപ്പെട്ടെന്നുമാണു മനോഹരന്റെ മൊഴി. മദ്യലഹരിയിലാണു വെളിപ്പെടുത്തല്‍ നടത്തിയതെന്നായിരുന്നു മനോഹരന്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha