പ്രൊഫ.ബി ഹൃദയകുമാരി അന്തരിച്ചു
എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ.ബി ഹൃദയകുമാരി (84)അന്തരിച്ചു. ഇന്ന് രാവിലെ 7.15ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ റോയല്‍ ഹോസ്പ്പിറ്റലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹൃദയകുമാരി ടീച്ചര്‍. കുടലിലുണ്ടായ ചില അസ്വസ്ഥതകള്‍ കരളിലേക്ക് ബാധിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷനെ തുടര്‍ന്ന് സുഖം പ്രാപിച്ച് വരവേയാണ് ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായത്.
വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി 1986ല്‍ വിരമിക്കുമ്പോള്‍ മികച്ചൊരു ശിഷ്യ സമ്പത്തു തന്നെ ടീച്ചര്‍ക്ക് ഉണ്ടായിരുന്നു. 1930 സെപ്തംബറില്‍ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബോധേശ്വരന്റെയും വി.കെ.കാര്‍ത്ത്യായനിയുടെയും മൂത്തമകളായി ജനിച്ചു. അദ്ധ്യാപിക, നിരൂപക, പ്രഭാഷക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹൃദയകുമാരി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതി അംഗമായിരുന്നു. കവയത്രി സുഗതകുമാരിയും സുജാതയുമാണ് സഹോദരിമാര്‍. മാധ്യമ പ്രവര്‍ത്തകയായ ശ്രീദേവി പിള്ളയാണ് മകള്‍. സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, ഗുപ്തന്‍ നായര്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പ്രശസ്ത കവി ബോധേശ്വരന്റെ മകളും കവയിത്രി സുഗതകുമാരിയുടെ സഹോദരിയുമാണ്.
https://www.facebook.com/Malayalivartha