ജയിലിലും വര്‍ഗീയത, സൂപ്രണ്ടിനെ സ്ഥലം മാറ്റി
തടവുകാരോട് വര്‍ഗീയതയോ എന്നു ചോദിക്കരുത്. വല്ലാത്ത കാലമായതിനാല്‍ ഇതും സംഭവിക്കും ഇതിനപ്പുറവും സംഭവിക്കും.മാവേലിക്കര ജയിലിലായിരുന്നു സംഭവം. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലെ സൂപ്രണ്ട് അന്‍സാര്‍ വര്‍ഗീയമായി പെരുമാറുന്നുണ്ടെന്ന പരാതിയിലെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേയ്ക്ക് മാറ്റി. മാവേലിക്കര സ്വദേശി ബിബിന്‍ വര്‍ഗീസ് മനുഷ്യവകാശകമ്മീഷന് നല്‍കിയ പരാതിയാണ് ജയിലിലെ വര്‍ഗീയത പുറത്തുകൊണ്ടുവന്നത്.
ബിബിന്‍ വര്‍ഗീസ് മാവേലിക്കര സ്‌പെഷ്യല്‍ ജയിലില്‍ തടവുകാരനായിരുന്നു. ജയില്‍ സൂപ്രണ്ട് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ബിബിന്‍ ആരോപിച്ചു. ഒരു സമുദായത്തിലുളളവരോട് സ്‌നേഹത്തോടെയും ബാക്കിയുളളവരോട് ക്രൂരതയോടെയുമാണ് സൂപ്രണ്ട് പെരുമാറിയത്. സൂപ്രണ്ടിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരുന്ന തന്നെ കുനിച്ച് നിര്‍ത്തി ഇടിച്ചതായും പരാതിയുണ്ട്.
മനുഷ്യാവകാശകമ്മീഷന്‍ ജയില്‍മേധാവിയോട് വിശദീകരണത്തിന് ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ട് വര്‍ഗീയത കാണിക്കുന്നുണ്ടെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും സൂപ്രണ്ടിന് ഉത്തരവാദിത്വം ഇല്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റിയതായും സര്‍ക്കാര്‍ കണ്ടെത്തി. പരാതിക്കാരനെ മാവേലിക്കര നിന്നും കൊല്ലത്തേയ്ക്ക് മാറ്റും.
ബിബിന്റെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ജയിലിലെ സംഭവങ്ങള്‍ ഭീകരമാണ്. വര്‍ഗീയതയാണ് ജയിലിനുളളില്‍ നടക്കുന്നതെന്നും ഇത് തന്റെ മാത്രം അനുഭവമല്ലെന്നും ബിബിന്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി സംരക്ഷിക്കേണ്ട ഒരിടമാണ് തീരെ സുരക്ഷയില്ലാത്തതായി മാറിയിരിക്കുന്നത്. ജയിലില്‍ പ്രത്യേക മതത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക ബ്ലോക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിബിന്‍ ആരോപിക്കുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലും ബിബിന്റെ ആരോപണങ്ങള്‍ ശരി വയ്ക്കുന്നുണ്ട്. വര്‍ഗീയത ജയിലില്‍ അനുവദിക്കരുതെന്ന് കമ്മീഷന്‍ അംഗം ആര്‍-നാടരാജന്‍ ശാസിച്ചു. തീരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അന്‍സറിനെ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ജയിലിലെത്തുന്ന തടവുകാര്‍ പലമതക്കാരാണ്. അവിടെ വര്‍ഗീയത വന്നാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha