ബാര്‍ വിഷയം വഷളാക്കിയത് മദ്യനയം, എതിര്‍ത്തവരെ മദ്യലോബിയുടെ ആളാക്കിയെന്ന് കെ മുരളീധരന്‍
സര്‍ക്കാരിന്റെ മദ്യനയത്തെയും ബാര്‍ വിഷയത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.മുരളീധരന്‍ രംഗത്ത്. ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണ്. പ്രായോഗികതയെക്കുറിച്ച് പറഞ്ഞവരെയെല്ലാം മദ്യ ലോബിയുടെ ആളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും മുരളീധരന്‍ ആരോപിച്ചു.
ബാറുകള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. അപ്പോള്‍ മദ്യലോബിയുടെ ആളുകളാക്കി തങ്ങളെ നിശബ്ദരാക്കിയെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, ബാര്‍ കോഴ വിവാദത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് അന്വേഷണ സംഘം തീരുമാനിക്കും. ആരോപണം കൊണ്ട് സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha