സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്ന് പിണറായി വിജയന്‍
സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി പിണറായി വിജയന്‍. ബാര്‍ കോഴ വിവാദത്തില്‍ ബാറുടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പിണറായി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മാലിന്യനിര്‍മാര്‍ജ്ജന പരിപാടി ഉദ്ഘാടം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെന്ന് പല തവണ അദ്ദേഹം തെളിയച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ ഉറപ്പുകള്‍ നല്‍കിയിരുന്നതായി പിണറായി പറഞ്ഞു.ബാര്‍ അഴിമതി പുറത്തു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പിണറായി ആവശ്യപ്പെട്ടു.
സംഭാവനയും കോഴയും രണ്ടാണെന്നും ഇവ ഒന്നാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ സഹായിക്കാനെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആരില്‍ നിന്നും സംഭാവന വാങ്ങിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha