നിയമസഭാ സമ്മേളനം കഴിയുന്നതുവരെ ലോഡ്‌ഷെഡിങ് ഒഴിവാക്കും
ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനം കഴിയുന്നതുവരെ സംസ്ഥാനത്തു ലോഡ്‌ഷെഡിങ് ഒഴിവാക്കിയേക്കും. കായംകുളം, ബിഎസ്ഇഎസ് നിലയങ്ങളില്‍ നിന്നു വിലകൂടിയ വൈദ്യുതി എടുത്തുകൊണ്ടു തല്‍ക്കാലം ലോഡ്‌ഷെഡിങ് ഒഴിവാക്കാനാണു വൈദ്യുതി ബോര്‍ഡിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ദിവസം ഒന്‍പതരക്കോടി രൂപയുടെ അധിക ബാധ്യതയാണു കായംകുളം, ബിഎസ്ഇഎസ് വൈദ്യുതി പൂര്‍ണതോതില്‍ എടുക്കുന്നതുകൊണ്ടു ബോര്‍ഡിന് ഉണ്ടാകുന്നത്. നിയമസഭാ സമ്മേളനം ക്രിസ്മസിനു തൊട്ടു മുന്‍പുവരെ ഉള്ളതിനാല്‍ പുതുവല്‍സര ആഘോഷങ്ങള്‍ കൂടി കഴിയാതെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനാവില്ല. തുടര്‍ന്നു മാര്‍ച്ചില്‍ പരീക്ഷക്കാലമാകുമെന്നതിനാല്‍ ലോഡ്‌ഷെഡിങ് പിന്‍വലിക്കേണ്ടി വരും.
കേന്ദ്ര വൈദ്യുതി വിഹിതം 2.1 കോടി യൂണിറ്റില്‍ നിന്ന് 2.6 കോടി യൂണിറ്റായി വര്‍ധിക്കുകയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു മുടങ്ങാതെ വൈദ്യുതി ലഭിക്കുകയും ചെയ്യുന്നതു കൊണ്ടു കൂടിയാണു ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ സാധിക്കുന്നത്. ഇതിനിടെ, കേന്ദ്ര നിലയങ്ങള്‍ക്കോ ലൈനിനോ തകരാര്‍ സംഭവിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.
https://www.facebook.com/Malayalivartha