സി എം പി നേതാവ് എംവി രാഘവന്‍ അന്തരിച്ചു
സി.എം.പി ജനറല്‍ സെക്രട്ടറിയും മുന്‍ സഹകരണ മന്ത്രിയുമായ എം.വി.രാഘവന്‍ അന്തരിച്ചു. 81 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍, മറവി രോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ജാനകിയാണ് ഭാര്യ. ഗിരീഷ്, രാജേഷ്, നികേഷ്, ഗിരിജ എന്നിവര്‍ മക്കളാണ്.
1933 മേയ് അഞ്ചിന് കണ്ണൂരിലാണ് മേലേത്തു വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്റെ ജനനം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സി.പി.എമ്മിലും പ്രവര്‍ത്തിച്ചു.
പതിനാറാം വയസില്‍ സി.പി.എമ്മിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ബദല്‍ രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് 1986ല്‍ രാഘവന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവത്കരിച്ചു. 1991, 2001 എന്നീ വര്‍ഷങ്ങളിലെ യു.ഡി.എഫ് സര്‍ക്കാരില്‍ സഹകരണ, തുറമുഖ വകുപ്പ് മന്ത്രിയായി. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആള്‍ എന്ന ബഹുമതിയും രാഘവന് സ്വന്തമാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂര്‍(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ രാഘവന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha