ജനങ്ങളെ സ്‌നേഹിച്ച നേതാവായിരുന്നു എംവി ആര്‍
കേരളത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു എംവി രാഘവന്‍. തന്റേടം കൊണ്ട് കേരള ജനതയെ തോല്‍പ്പിച്ച നേതാവ്, സാക്ഷാല്‍ എംഎംഎസിനോട് പോലും തട്ടിക്കയറാന്‍ മടികാണിക്കാത്ത വ്യക്തിത്വം, തീപ്പൊരി പ്രസംഗങ്ങള്‍കൊണ്ട് എതിരാളികളെ വിറപ്പിച്ചു. ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിത്വം, ആക്രോഷിച്ച് വന്നരുന്ന സിപിഎം പ്രവര്‍ത്തകരെ മുണ്ടുമടക്കിക്കുത്തി അതേ രീതിയില്‍ തിരിച്ചടിക്കാന്‍ നിന്ന എംവിആര്‍ എന്ന് മൂന്ന് അക്ഷരങ്ങളില്‍ അറിയപ്പെട്ട എംവി രാഘവനെന്ന ഒറ്റയാനെ കണ്ട് കേരളം ഞെട്ടിത്തരിച്ചു.
ആരുടെ മുന്നിലും തോറ്റുകൊടുക്കാത്ത പ്രകൃതത്തെ കെ കരുണാകരനാണ് യുഡിഎഫിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. മരുഭൂമിയില്‍ കൊണ്ടാക്കിയാലും അവിടെയും വളരുന്ന നേതാവെന്ന് എതിരാളികള്‍ പോലും സമ്മതിച്ച ജീവിതം. അതാണ് എംവി രാഘവന്‍. സിപിഎമ്മിനെ കണ്ണൂരില്‍ കെട്ടിപെടുത്തത് രാഘവനാണ്. ഒരുകാലത്ത് രാഘവനില്ലാതെ സിപിഎം കണ്ണൂരില്‍ ഉണ്ടായിരുന്നില്ല. എംവിആറിന്റ വ്യക്തിത്വം കണ്ടുകൊണ്ടു സിപിഎമ്മിലേക്ക് വന്ന നിരവധി പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, ജയരാജന്‍മാര്‍ എന്നിങ്ങനെ നീണ്ട് പോകുന്നു ആ നിര.
1987ല്‍ അഴിക്കോടെന്ന ചുവന്ന മണ്ണില്‍ ശിശ്യനായ ഇപി ജയരാജനെ തോല്‍പ്പിച്ച് സിപിഎമ്മിനോട് പകരം വീട്ടി. ജനങ്ങളെ തന്നോട് അടുപ്പിക്കുന്ന രാഘവന്‍ കണ്ണൂരിലെ സിപിഐ(എം) കോട്ടകളില്‍ വിള്ളലുണ്ടാക്കി. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ആദ്യമായി കണ്ണൂരില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എംവിആറിന്റെ വളര്‍ച്ചയും നാവിന്റെ മൂര്‍ച്ചയും നിയമസഭയിലും സിപിഎമ്മിന് പ്രഹരമായി മാറി.
1987 നിയമസഭയില്‍ സിപിഎം നേതാക്കന്‍മാരായിരുന്ന ടി.കെ രാമകൃഷ്ണന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, ഇപ്പോഴത്തെ സിപി ഐ നേതാവ് ടിജെ ആഞ്ചലോസ് എന്നിവരുടെ നേതൃത്വത്തില്‍ എംവിആറിനെ സീററില്‍നിന്ന് വലിച്ചിറക്കി നിയമസഭയുടെ നടുത്തളത്തിലിട്ട് തല്ലിച്ചതച്ച ചരിത്രവും സിപിഎമ്മിനുണ്ട്.
തെറ്റ് മനസിലാക്കിയ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അവസാനകാലത്ത് കണ്ണൂരിലെ വസതയിലെത്തി എംവിആറിനെ കണ്ടിരുന്നു. ശിശ്യനെ കണ്ട സന്തോഷം അന്ന് എംവിആര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ച് വെച്ചില്ല. പക്ഷേ അവസാനകാലത്ത് രാഘവന് സിപിഎമ്മിനോട് താല്‍പ്പര്യം ഉണ്ടായി.
പാര്‍ട്ടിക്കപ്പുറം സഖാക്കളുടെ മനസ്സില്‍ കയറിക്കൂടിയ രാഘവനെ തകര്‍ത്തെറിയാന്‍ സിപിഎമ്മിന് ഒരുകാലത്തും കഴിഞ്ഞില്ല. കണ്ണൂരില്‍ തന്നെ സിഎംപി കെട്ടിപ്പെടുത്തു അവിടെതന്നെ വളര്‍ന്നു. കൂടെ നിന്നവരെയും സംരക്ഷിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെയാണ് എംവിആര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ക്കിന്‍സണ്‍സ്, മറവിരോഗങ്ങള്‍ ബാധിച്ചു കിടപ്പിലായിരുന്ന എംവിആര്‍ പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാനാണ് വേദിയിലെത്തിയത്. മറവി രോഗത്തേയും മനഃശക്തി കൊണ്ട് തോല്‍പ്പിച്ച്‌നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ കേരള രാഷ്ടീയത്തിലേക്കുള്ള രാഘവന്റെ തിരിച്ചുവരവായി വിലയിരുത്തി.
2012 ഏപ്രില്‍ 12നു പറശിനിക്കടവ് ആയുര്‍വേദ കോളജില്‍ നടന്ന വാസുകീയം ആയുര്‍വേദ സെമിനാര്‍ ആയിരുന്നു എംവിആര്‍ന്റെ അവസാനത്തെ പൊതുപരിപാടി. പിന്നീട് പൊതുപരിപാടികള്‍ ഒഴിവാക്കി. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും മാറി നിന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷം ബര്‍ണശേരിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലായിരുന്നു. ഇതിനിടെയില്‍ മറവി രോഗത്തേയും മറികടന്ന് സാധാരണ നിലയിലേക്ക് എത്തി. പിന്നെ വാശിപ്പിടിത്തം. അങ്ങനെയാണ് ഇന്നലെ പൊതുവേദിയിലെത്തിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരായതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാരുടെ എതിര്‍പ്പവഗണിച്ച് പരിപാടിക്ക് പോകുന്നതിനെ കുടുംബാഗങ്ങള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ തന്റെ സ്വന്തം വിയര്‍പ്പിലൂടെ കെട്ടിപ്പെടുത്ത പരിയാരത്തെ ആയുര്‍വേദ കോളേജില്‍ ഉദ്ഘാടകനായി എത്തിയത്.
തന്റേടിയായിരുന്നു രാഘവനെന്ന രാഷ്ട്രീയ നേതാവ്. സഹകാരിയെന്ന നിലയില്‍ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ പട്ടികയില്‍ ഉണ്ട്. അധികാരത്തിലൂടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പിടിമുറക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. കൂത്തുപറമ്പ് വെടിവയ്പ്പിലെ മുഖ്യ കുറ്റവാളിയായി സിപിഎം കരുതുന്ന രാഘവന്‍ അവസാന നാളുകളില്‍ നേതൃത്വത്തിനും അനഭിമതനായിരുന്നില്ല. പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യം തടസ്സമായതോട് കൂടി ആ വാതിലില്‍ പിന്നെ മുട്ടിയില്ല.
https://www.facebook.com/Malayalivartha