എംവിആറിന്റെ മരണത്തില് അനുശോചിച്ച് കണ്ണൂരില് നാളെ ഹര്ത്താല്
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ പതിനൊന്നു മണിയോടെ പയ്യാമ്പലത്താണ് എംവിആറിന്റെ ചടങ്ങുകള്‍ ആരംഭിക്കുക. പതിനാറാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എംവിആര്‍ മലബാറില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. കണ്ണീരിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാനിദ്ധ്യമായിരുന്നു.
https://www.facebook.com/Malayalivartha