കുഞ്ഞിനെ ഭാര്യ രണ്ടായിരം രൂപയ്ക്ക് വിറ്റതായി ഭര്ത്താവിന്റെ പരാതി
തന്റെ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭാര്യ രണ്ടായിരം രൂപയ്ക്ക് വിറ്റതായി ഭര്ത്താവിന്റെ പരാതി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. നഗ്മ ബാനു എന്ന യുവതിക്കെതിരെയാണ് ഭര്‍ത്താവായ ഇര്‍ഫാന്‍ പാഷ പരാതിയുമായി രംഗത്തെത്തിയത്.
ഇര്‍ഫാനും നഗ്മയ്ക്കും മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ ഇളയ കുഞ്ഞിനെ നഗ്മ വിറ്റെന്നാണ് ഇര്‍ഫാന്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയിലെ അംഗങ്ങള്‍ ഇന്ദിരാ കോളനിയുള്ള ജോണ്‍ പാഷയുടെ വീട്ടില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി.
താന്‍ കുട്ടിയെ വിറ്റതല്ലെന്നും മൂന്നു കുട്ടികളെ നോക്കാനാകാത്തതിനാല്‍ ജോണ്‍ പാഷ ഷമീന ദമ്പതികള്‍ക്ക് നല്‍കിയതെന്നും നഗ്മ ശിശുക്ഷേമ സമിതിയോട് പറഞ്ഞു. ഓട്ടോറിക്ഷാ െ്രെഡവറായ ഇര്‍ഫാന്‍ മയക്കുമരുന്നിന് അടിമയാണെന്നും അല്ലായിരുന്നെങ്കില്‍ താന്‍ കുഞ്ഞിനെ കൊടുക്കില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കുഞ്ഞിനെ വെള്ളിയാഴ്ച വൈകിട്ട് ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഇര്‍ഫാനെയും നഗ്മയേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha