ബാര്‍ കോഴ, ബാറുടമ മനോഹരനില്‍നിന്ന് വിജിലന്‍സ് സംഘം നാളെ മൊഴിയെടുക്കും
ബാര്‍ കോഴ സംബന്ധിച്ച പരാതിയില്‍ അരൂരിലെ ബാറുടമ മനോഹരനില്‍നിന്ന് വിജിലന്‍സ് സംഘം നാളെ മൊഴിയെടുക്കും. ബിജുരമേശനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് മനോഹരനെയും വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.
ബിജുവിന്റെ ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് മനോഹരനും കോഴ ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ മന്ത്രിക്ക് കോഴ നല്‍കി എന്ന് പറഞ്ഞത് മദ്യലഹരിയിലായിരുന്നെന്നാണ് മനോഹരന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചരുന്നു.
ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 15 പേരുടെ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കില്‍ പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ സൂചന നല്‍കി. വി. എസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കെ. എം. മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.
ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയതിനു പിന്നാലെ മനോഹരന്‍ നിലപാട് മാറ്റുകയായിരുന്നു.
എന്നാല്‍ ബിജു രമേശിന്റെ സ്ഥാപനത്തിലെ രണ്ടുപേരെ മൊഴിനല്‍കാനായി എത്താന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശനിയാഴ്ച അവര്‍ എത്തിയില്ല.
https://www.facebook.com/Malayalivartha