ഇനി ഫോണ്‍ എടുത്തില്ലെന്ന പരാതി വേണ്ട…കറണ്ട് പോയാല്‍ വിളിക്കൂ 1912
കറന്റ് പോയാല്‍ കെഎസ്ഇബി ഓഫീസുകളില്‍ വിളിച്ച് വിളിച്ച് സഹികെടാത്തവര്‍ ആരുമില്ല. അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സെക്ഷന്‍ ഓഫീസുകള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതികള്‍ക്കു പരിഹാരമായി പുതിയ സംവിധാനം നിലവില്‍ വരുന്നു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ പരാതികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അതത് സെക്ഷന്‍ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കുകയും ചെയ്യും. ഇതിനായി സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ ആരംഭിക്കും.
വൈദ്യുതി മുടക്കം, വോള്‍ട്ടേജ് തകരാര്‍, വൈദ്യുതി ലൈന്‍, പോസ്റ്റ്, സര്‍വീസ് കണക്ഷന്‍, വൈദ്യുതിബില്‍, എനര്‍ജി മീറ്റര്‍, അപകടങ്ങള്‍, വൈദ്യുതി മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഈ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പരാതി ചെയ്താലുടന്‍ തന്നെ ഉപഭോക്താവിന് മൊബൈലില്‍ എസ്.എം.എസ് ലഭിക്കും. കേരളത്തില്‍ 30,000 ത്തിനു മുകളില്‍ ജനസംഖ്യയുള്ള 43 പട്ടണങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോള്‍സെന്റര്‍ സേവനം ലഭ്യമാകുക. 44 ഡിവിഷനുകളുടെ കീഴിലുള്ള 350ഓളം സെക്ഷന്‍ ഓഫീസുകള്‍ കോള്‍സെന്ററുമായി ബന്ധിപ്പിക്കും. 0471-2555544 എന്ന നമ്പറും കോള്‍സെന്ററിന്റേതാണ്. സാങ്കേതിക ഏകോപനം സാധ്യമാക്കുന്ന ആധുനിക ഡാറ്റാസെന്ററും ഇതോടൊപ്പം തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha