വൃത്തിഹീനമായ ഷാപ്പുകള്‍ പൂട്ടും; കള്ളുഷാപ്പുകളില്‍ നിലവാര പരിശോധന ഇന്നു മുതല്‍
സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരപരിശോധന ഇന്നു മുതല്‍ തുടങ്ങും. ഹൈക്കോടതിയിയുടെ നിര്‍ദ്ദേശമനുസരിച്ച് എക്‌സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. വൃത്തിഹീനമായ ഷാപ്പുകള്‍ അടച്ചു പൂട്ടാനാണ് ഉത്തരവ്. സംസ്ഥാനത്തെ മുഴൂവന്‍ ഷാപ്പൂകളുടെയും നിലവാരം പരിശോധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കൂന്നത്.
നിലവാരമില്ലാത്ത ഷാപ്പൂകള്‍ക്ക് ലൈസന്‍സ് ഇനി നല്‍കില്ലെന്നും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ വര്‍ഷം ലൈസന്‍സ് നല്‍കിയ സമയത്ത് എക്‌സൈസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല ഷാപ്പൂടമകളും ഇത് പാലിച്ചിരൂന്നില്ല. ഹൈക്കോടതിയില്‍ ഷാപ്പുകള്‍ നിലവാരം സംബന്ധിച്ച് ആലപ്പുഴ സ്വദേശി പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് കമ്മീഷണറില്‍ നിന്നും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
നിലവാരം ഉറപ്പാക്കാന്‍ ഷാപ്പൂകള്‍ക്ക് സമയം നല്‍കിയിട്ടൂണ്ടെന്നൂം സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിക്കുകയായിരൂന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശം കമ്മീഷണര്‍ റേഞ്ച് ഓഫീസുകളില്‍ എത്തിച്ചത്. ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യൂകയും ചെയ്യുന്ന സ്ഥലം, കള്ള് സൂക്ഷിക്കൂന്ന സ്ഥലം എന്നിവയുടെ നിലവാരം പരിശോധിക്കണം, കൈകഴുന്നതിനും പൊതൂ മൂത്രപ്പൂരക്കും സംവിധാനം ഉണ്ടാകണം, തൂടങ്ങി നിരവധി കാര്യങ്ങള്‍ ഷാപ്പൂകള്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ഇതിനു വിരൂദ്ധമായി പ്രവര്‍ത്തിക്കൂന്ന ഷാപ്പൂകളുടെ ലൈസന്‍സി റദ്ദാക്കൂം. റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം കോടതിക്ക് കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha