ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലന്ന് സി എഫ് തോമസ് എംഎല്‍എ
ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി തോന്നിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും പാര്‍ട്ടിതല അന്വേഷണ സമിതി കണ്‍വീനറുമായ സി.എഫ്.തോമസ് എം.എല്‍എ. ബാര്‍ കോഴ ആരോപണം പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ പറയാനാകൂ. പാര്‍ട്ടിതല അന്വേഷണ സമിതി ഉടന്‍ തന്നെ യോഗം ചേരുമെന്നും സി.എഫ്.തോമസ് ്പറഞ്ഞു.
മാണി സാറിനെ ആക്ഷപിക്കുന്നതിന്റെ ക്ഷീണം പാര്‍ട്ടിക്കാണ്. ഇക്കാര്യത്തില്‍ എല്ലാ കേരള കോണ്‍ഗ്രസുകാര്‍ക്കും പ്രയാസമുണ്ട്. ശരിയെന്തെന്നത് ജനങ്ങള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും സി.എഫ്.തോമസ് പറഞ്ഞു. സി.എഫ്. തോമസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. ഗൂഢാലോചനയുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സിസ് ജോര്‍ജും അഭിപ്രായപ്പെട്ടു. ഇത് രാഷ്ട്രീയമാണോ അല്ലയോ എന്നതാണ് കണ്ടത്തേണ്ടതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ്, ജോയ് ഏബ്രഹാം, ആന്റണി രാജു, ടി.എസ്. ജോണ്‍, പി.ടി. ജോസ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് സമിതിയിലുള്ള അംഗങ്ങള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha