കോളേജുകളില്‍ മാവോയിസ്റ്റുകള്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മാവോയിസ്റ്റുകള്‍ ക്യാമ്പസുകളില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്ന കൂട്ടചുംബനത്തില്‍ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് പല കോളേജുകളിലും മാവോയിസ്റ്റകള്‍ സ്വാധീനമുറപ്പിക്കുന്നതെന്നാണ് സൂചന.
കിസ് ഒഫ് ലൗവിന് പിന്നിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം പൊലീസ് കണ്ടെത്തിയരുന്നു.അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും. ചുംബന സമരത്തിലെ മാവോയിസ്റ്റ് സാനിധ്യത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും പ്രത്യേകം അന്വേഷണം ആരംഭിച്ചു. ചുരുങ്ങിയ സമയംകൊണ്ട് യുവാക്കളെ കൈയിലെടുക്കാന്‍ ഈ ഒരൊറ്റ സംഭവത്തിലൂടെ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞതിനാലാണ് കാമ്പസുകളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
കോളേജ് കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചതിന്റെ തിക്താനുഭവമാണ് മാവോയിസ്റ്റ് സംഘടനകള്‍ നുഴഞ്ഞുകയറാന്‍ ഇടയാക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കാമ്പസുകളില്‍ രാഷ്ട്രീയം നിലനിന്നപ്പോള്‍ പുറത്തുനിന്നുള്ള ഏത് ഇടപെടലുകളെ എതിര്‍ത്തിരുന്നു.എന്നാല്‍ ഇപ്പോള്‍ കോളേജുകളില്‍ എന്തും നടക്കുമെന്ന അവസ്ഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha