ദേശീയ -സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് ഷോപ്പുകള്‍ മാറ്റണമെന്ന് ഹൈക്കോടതി
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബിവറേജ്‌സ് ഷോപ്പുകള്‍ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇവ മറ്റിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ റോഡപകടങ്ങള്‍ക്ക് കാരണമാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഇത്തരം ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി മദ്യം വാങ്ങുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. 169 ഔട്ട്‌ലെറ്റുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇവയെല്ലാം മാറ്റേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha