അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്
അട്ടപ്പാടിയില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിമരിച്ചു. ഷോളയൂര്‍ ഊരിലെ വളര്‍മതി ജടയന്‍ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ കുട്ടിക്ക് 920 ഗ്രാം മാത്രമായിരുന്നു ഭാരം. ഈ കുട്ടിയുടെ തലയ്ക്ക് അമിത ഭാരമുണ്ടായിരുന്നു. ശിശുമരണം അന്വേഷിക്കാന്‍ ഇന്ന് മന്ത്രിതല സംഘം അട്ടപ്പാടിയില്‍ എത്തിയതിന് പിന്നാലെയാണ് ഈ സംഭവം.
തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങളില്‍ നേരീയ ആശ്വാസം ഉണ്ടായതിനു തൊട്ടു പിന്നാലെ കഴിഞ്ഞയാഴ്ച ഇവിടെ വീണ്ടും ഒരു കുഞ്ഞ് മരിച്ചിരുന്നു. ഇതിനു ശേഷമാണ് വീണ്ടും അന്വേഷണ സംഘം അട്ടപ്പാടിയില്‍ എത്തിയത്. ശിശുമരണം തുടച്ചുനീക്കുമെന്ന വാക്കു പാലിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പറഞ്ഞും സര്‍ക്കാര്‍ ആദിവാസികളെ പറ്റിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ശിശുമരണം ദേശീയ ശ്രദ്ധ നേടിയതോടെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ് അടക്കം ഊരിലെത്തിയിരുന്നു. അന്ന് അദ്ദേഹമുള്‍പ്പെടെ നല്‍കിയ വാക്കു പാലിക്കാന്‍ സര്‍ക്കാരിനായില്ല എന്നതാണ് വീണ്ടുമുണ്ടാകുന്ന ശിശുമരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha